HOME
DETAILS
MAL
നാഗാലാന്‍ഡില്‍ വര്‍ഗീയതയുമായി ബി.ജെ.പി
backup
February 23 2018 | 03:02 AM
കൊഹിമ: നാഗാലാന്‍ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വര്‍ഗീയ കാര്‍ഡിളക്കി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സംസ്ഥാനത്ത് വംശീയവും ജാതീയവുമായ പ്രചാരണമാണ് നടക്കുന്നത്. ഇതിന് തെളിവായി നിരവധി വര്‍ഗീയ പോസ്റ്ററുകളാണ് പ്രചാരണ രംഗത്ത് ഉയര്‍ത്തിയിരിക്കുന്നത്.
ക്രിസ്തുമതത്തിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. മുന്‍തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി ബി.ജെ.പിയുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് ഹൈന്ദവ ചിഹ്നങ്ങളും മറ്റും ഉയര്‍ത്തി പ്രചാരണം നടത്താന്‍ സാഹചര്യമുണ്ടായത്.
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മുന്പില് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചത് തങ്ങളല്ലെന്നാണ് ബി.ജെ.പി പറയുന്നത്. ഇതുസംബന്ധിച്ച് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ അവര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."