ആഭരണ -വാച്ച് പ്രദര്‍ശനം ദോഹയില്‍ തുടങ്ങി
ദോഹ: വൈവിധ്യമാര്‍ന്ന ആഭരണങ്ങളും വിലകൂടിയ വാച്ചുകളുടെ വന്‍ ശേഖരവുമായി പതിനഞ്ചാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല് താനി, ഇക്കണോമി ആന്റ് കൊമേഴ്സ് മന്ത്രി ശൈഖ് ജാസിം അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല് താനി എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 10 രാജ്യങ്ങളില്‍ നിന്നായി 50ലേറെ പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. അന്തര്‍ദേശീയ തലത്തിലും പ്രാദേശികമായുമുള്ള 490ലേറെ ബ്രാന്റുകളാണ് ആഭരണ, വാച്ച് പ്രദര്‍ശനത്തിലുള്ളത്.
സന്ദര്‍ശകര്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മുതല്‍ രാത്രി പത്ത് മണി വരെ പ്രദര്‍ശനം കാണാവുന്നതാണ്. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."