കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്ക്: നടപടി വേണമെന്നാവശ്യം
കരുനാഗപ്പള്ളി: ഗതാഗതക്കുരുക്ക്മൂലം നട്ടം തിരിയുന്ന കരുനാഗപ്പളളി നഗരത്തില്‍ പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളസംസ്ഥാന ഉപഭോക്തൃസമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ലാലാജി ജങ്ഷന് മുതല്‍ പുള്ളിമാന്‍ ജങ്ഷന് വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് ജനം വലയുകയാണ്. കരുനാഗപ്പള്ളിക്ക് അനുവദിച്ച ട്രാഫിക് യൂണിറ്റ് യാഥാര്‍ഥ്യമാക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, എ.സി.പി, നഗരസഭാ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്കാന് യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കുന്നേല്‍ രാജേന്ദ്രന്, രാധാകൃഷ്ണന് പെരുമ്പലത്ത്, ഷാജഹാന് പണിക്കേത്ത്, കെ.ആര്.സജീവ്, രാജാപനയറ, ആര്.രവീന്ദ്രന്‍പിള്ള, വി.കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."