HOME
DETAILS
MAL
മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
backup
February 23 2018 | 21:02 PM
കൊച്ചി: ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെപേരില്‍ വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്. സസ്പെന്‍ഷനിലായ സുരേഷ് എമ്പ്രാന്തിരി നല്കിയ ഹരജിയിലാണ് ഉത്തരവ്.
ഭക്തര്‍ സ്വന്തം ഇഷ്ടപ്രകാരം നല്കുന്ന ദക്ഷിണ സ്വീകരിക്കുന്നത് ക്രമക്കേടോ അഴിമതിയോ അല്ലെന്ന് 2011ല്‍ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നതായി ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."