ഷാര്‍ജ ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍; നടപടി അന്തിമഘട്ടത്തില്‍
എടപ്പാള്‍: ഷാര്‍ജ ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് ഗതാഗത കമ്മിഷണര്‍ കെ.പത്മകുമാര്‍. കണ്ടനകത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (ഐ.ഡി.ടി.ആര്‍)സന്ദര്‍ശിച്ചശേഷം മാധ്യമപ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഷാര്‍ജ ഭരണാധികാരിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുണ്ടാക്കിയ കരാര്‍പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം ഷാര്‍ജ അധികാരികള്‍ കേരളത്തിലെത്തുകയും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ടെസ്റ്റ് നടത്തി ലൈസന്‍സ് വിതരണംചെയ്യുകയും ചെയ്യും.
ഇതിനായുള്ള സെക്രട്ടറിതല ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. എടപ്പാളിലെ പരിശീലന കേന്ദ്രത്തിനെയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിനുപുറമെ 2,775 ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്കും കേരളത്തിലെ എ.എം.വി.ഐമാര്‍ക്കും അഞ്ചുദിവസത്തെ പരിശീലനം നല്‍കും. മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന ഗതാഗത മന്ത്രി അധ്യക്ഷനായ ഐ.ഡി.ടി.ആര്‍ ഗവേണിങ് ബോഡി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ആര്‍.ടി.ഒ കെ.സി മാണി, തിരൂര്‍ ആര്‍.ടി.ഒ സി.യു മുജീബ്, പൊന്നാനി ആര്‍.ടി.ഒ പി.എ നസീര്‍, ഡപ്യൂട്ടി ഡയരക്ടര്‍ പി.എന്‍ രാജന്‍, എം.എന്‍ പ്രഭാകരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."