HOME
DETAILS

ലജ്ജിച്ച് സാക്ഷരകേരളം; മാപ്പര്‍ഹിക്കാത്ത ക്രൂരത: വ്യാപക പ്രതിഷേധം

  
backup
February 23 2018 | 21:02 PM

%e0%b4%b2%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae


തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കൊലപാതകത്തിനെതിരേ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.
കേരളത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് കേരളീയസമൂഹത്തിനാകെ അപമാനകരമാണ്. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ മുന്‍പില്‍ കേരളീയര്‍ തലകുനിക്കേണ്ട ലജ്ജാകരമായ സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ആവശ്യപ്പെട്ടു.
തൃശ്ശൂര്‍: അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച് കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാപ്പര്‍ഹിക്കാത്ത അപരിഷ്‌കൃത നടപടിയാണ് ഉണ്ടായത്. സഹജീവിയോട് കാരുണ്യം കാട്ടുക എന്നതാണ് കേരളം പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്‌കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്ത നടപടി.
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. വിശപ്പ് സഹിക്കാതെ മാനസിക വെല്ലുവളി നേരിടുന്ന യുവാവ് ഭക്ഷണം മോഷ്ടിച്ചതിന് കെട്ടിയിട്ട് തല്ലുന്നതും ജീവന്‍ അപഹരിക്കുന്നതും മനുഷ്യവംശത്തിന് തന്നെ നാണക്കേടാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കാനും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും പൊലിസ് ജാഗ്രത കാണിക്കണം. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മജീദ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം കേരളത്തിനു തീരാകളങ്കമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. കൊലപാതകത്തിന് ഉത്തരവാദികളായ ആരും രക്ഷപ്പെടാന്‍ പാടില്ല. ശുഹൈബിന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ ആഘാതത്തില്‍നിന്നു മോചനം നേടുന്നതിനു മുമ്പാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത എത്തിയത്.
ആദിവാസികള്‍ ഇപ്പോഴും പട്ടിണിയിലാണു കഴിയുന്നതെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ഹസന്‍ പറഞ്ഞു.
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നപടി വേണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കോഴിക്കോട്: മധുവിനെ മര്‍ദിച്ചുകൊന്ന സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ച മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago