HOME
DETAILS
MAL
പാക് ഷെല്ലാക്രമണം: ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകുന്നു
backup
February 23 2018 | 21:02 PM
ശ്രീനഗര്‍: ഉറി സെക്ടറില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു. പാക് സൈനികാക്രമണം ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ശക്തമാക്കിയ സാഹചര്യത്തിലാണ് ജനങ്ങളുടെ ഈ കൂട്ടപ്പലായനം. സിലികോട്ട്, ബാല്‍കോട്ട്, തിലവാരി, ചുരന്ദ, ബട്ടാഗഡ് തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നാണ് ജനങ്ങള്‍ ജീവന് രക്ഷാര്ഥം മറ്റിടങ്ങളിലേക്ക് മാറി താമസിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ഉറി പട്ടണത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ താല്‍ക്കാലിക ക്യാമ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇവിടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ നിയമം അംഗീകരിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ എന്ന് ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."