HOME
DETAILS
MAL
സുനന്ദയുടെ മരണം; ഡല്‍ഹി പൊലിസിന് സുപ്രിം കോടതി നോട്ടിസ്
backup
February 23 2018 | 21:02 PM
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറുടെ ദുരൂഹമരണം സംബന്ധിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹരജിയില്‍ സുപ്രിം കോടതി ഡല്‍ഹി പൊലിസിന് നോട്ടിസ് നല്കി.
ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എ.എം ഖാന്‍വില്‍ക്കറും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെതാണ് നടപടി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സ്വാമി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ പൊതാല്പ്പര്യമില്ലെന്നു നിരീക്ഷിച്ച് ആവശ്യം തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്വാമി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.
കേസുമായി നേരിട്ട് ബന്ധമില്ലാത്ത സുബ്രഹ്മണ്യം സ്വാമിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഉണ്ടോയെന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."