'ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണം'- ജനസംഖ്യാ നിയന്ത്രണ പരിപാടിയില്‍ ബി.ജെപി എം.എല്‍.എ
ലഖ്‌നൗ: ''ജനസംഖ്യാ നിയന്ത്രണത്തില്‍ നിയമം പ്രാബല്യത്തില്‍ വരുന്നതു വരെ, എന്റെ ഹിന്ദു സഹോദരന്മാര്‍ നിര്‍ത്തരുത്, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരിക്കണം''- ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനിയുടെ വിവാദ വാക്കുകള്‍. ജനസംഖ്യാ നിയന്ത്രണ ക്യാംപയിനിലാണ് എം.എല്‍.എയുടെ പ്രസംഗമെന്നതാണ് വിചിത്രമായ കാര്യം.
രണ്ടു കുട്ടികളെന്ന നയം ഹിന്ദുക്കള്‍ സ്വീകരിച്ചു, എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെ ചെയ്തില്ല. ''നിയമം എല്ലാവര്‍ക്കും ഒരുപോലെയാവണം. രാജ്യം എല്ലാവര്‍ക്കും ഉള്ളതാണ്. ഞങ്ങള്‍ രണ്ടു കുട്ടികളുണ്ടായപ്പോള്‍ ഭാര്യ പറഞ്ഞു, മൂന്നാമതൊരു കുട്ടി വേണ്ടെന്ന്. എന്നാല്‍ ഞാന്‍ പറഞ്ഞു, നമുക്ക് നാലോ അഞ്ചോ വേണമെന്ന് ഞാന്‍ പറഞ്ഞു''- എം.എല്‍.എ പറഞ്ഞു.
#WATCH Muzaffarnagar: BJP MLA Vikram Saini says, 'jab tak kaanoon nahi banta (on population control) Hindu bhaiyon apko chhoot hai rukna mat.' (23.02.2018) pic.twitter.com/b3TqjNHh3M
— ANI UP (@ANINewsUP) February 24, 2018
മുസാഫര്‍നഗര്‍ ജില്ലയിലെ ഖാട്ടൗലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് വിക്രം സൈനി. ഇതാദ്യമായല്ല അദ്ദേഹം വിവാദ പരാമര്‍ശം നടത്തുന്നത്. ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നും ഹിന്ദുസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നതെന്നും ജനുവരിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."