HOME
DETAILS
MAL
സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയ്ക്കെതിരേ അണിനിരക്കുക: സി.പി.എം
backup
February 24 2018 | 22:02 PM
തൃശ്ശൂര്‍: ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷതയും ജനങ്ങളുടെ സൈ്വരജീവിതവും തകര്‍ക്കുന്ന സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയ്ക്കെതിരേ മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ ഒന്നിച്ചണിനിരക്കണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം.
ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന കേരളവികസന മാതൃകയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും ഇടതുപക്ഷ സര്‍ക്കാരിനെ ലക്ഷ്യമിട്ടും സംഘ്പരിവാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ പ്രതിരോധമുയര്‍ത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ തങ്ങളുടെ രാഷ്ട്രീയലക്ഷ്യമായ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിനായി കടുത്ത വര്ഗീയപ്രവര്ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."