സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ വ്യാപക പ്രതിഷേധം.
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകുണ്ഠസ്വാമി ധര്‍മ പ്രചാരണ സഭ (വി.എസ്.ഡി.പി)യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.
ആദിവാസി യുവാവിനെ ക്രൂരമായി തല്ലിക്കൊന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തലയില്‍ മുണ്ടിട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് സംഘടനാ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
മധുവിന്റെ അരുംകൊലയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തി.
സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിന് ഒ. രാജഗോപാല്‍ , ശോഭാസുരേന്ദ്രന്‍, രേണുസുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകരായ പ്രമോദ് പയ്യന്നൂര്‍, വി. കാര്‍ത്തികേയന്‍ നായര്‍ പങ്കെടുത്തു.
സംഭവത്തിനു ഉത്തരവാദികളായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ വാമൂടിക്കെട്ടി പ്രതിഷേധിച്ചു.
ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി ധര്‍ണ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."