ജനപ്രാധാന്യം സര്‍ക്കാരുകളെ പഠിപ്പിക്കണമെന്ന് അണ്ണാഹസാരെ
ജയ്പൂര്‍: ജനങ്ങളുടെ പ്രാധാന്യം എന്താണെന്ന് സര്‍ക്കാരിനെ പഠിപ്പിച്ചുകൊടുക്കണമെന്ന് അണ്ണാഹസാര. രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ അണ്ണാ ഹസാരെ ഉത്കണഠ പ്രകടിപ്പിച്ചു. രാജസ്ഥാനിലെ ഗോവിന്ദഗ്ര നഗരത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ കര്‍ഷകരുടെ പ്രശ്്നങ്ങള്‍ അവഗണിക്കുകയാണ്. ജനങ്ങള്‍ സ്വന്തം പ്രധാന്യത മനസിലാക്കണം. ഏത് സംഘടനകളെയും സര്‍ക്കാരിനെയും വലിച്ചെറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും അഭിമുഖീകരിക്കാനുള്ള യാത്ര നടത്തുമെന്നും അവകാശമായി ബന്ധപ്പെട്ട് കര്‍ഷകരെ ബോധിപ്പിക്കുമെന്നും അണ്ണാ ഹസാര പറഞ്ഞു. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് ലോക്പാലിനെ പരിഗണിക്കാത്തത് പോലെ നരേന്ദ്ര മോദിയും വിഷയം അവഗണിക്കുകായാണെന്ന് അണ്ണാ ഹസാെര കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."