പുതിയ ജിദ്ദ വിമാനത്താവളം മെയ് ഒന്നിന് പ്രവര്‍ത്തിച്ചു തുടങ്ങും
റിയാദ്: വാണിജ്യ നഗരമായ ജിദ്ദയില്‍ പണി കഴിപ്പിച്ച പുതിയ വിമാനത്താവളം മെയ് 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി. വിമാനത്താവള നടത്തിപ്പ് ആഗോള തലത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു നല്‍കാനാണ് പദ്ധതിയെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ അവസാന ഘട്ട പുരോഗതി സഊദി ഭരണാധികാരി സല്‍മാന്‍ രജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായി ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ വിലയിരുത്തി. സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍ തമീമിയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിശകലന യോഗത്തില്‍ തായിഫ്, ഖുന്‍ഫുദ വിമാനത്താവള വികസന പദ്ധതിലയം സംഘം വിലയിരുത്തി.
കഴിഞ്ഞ സെപ്തംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച തായിഫ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണം 2020 പൂര്‍ത്തിയാക്കാനാണ് പദ്ധതി. തായിഫിനു കിഴക്ക് 40 കിലോമീറ്ററും മക്കയില്‍ നിന്നും 117 കിലോമീറ്ററും ദൂരെ 4.8 കോടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണതയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെയും 15 ലക്ഷം ഹജ്ജ്, ഉംറ തീര്ഥാടകരെയും സ്വീകരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."