HOME
DETAILS
MAL
ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
backup
February 27 2018 | 06:02 AM
കൊച്ചി: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. ഉപ്പ സി. പി മുഹമ്മദ് ഉമ്മ എസ്.റസിയഎന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്നു തന്നെ ഹരജി പരിഗണിക്കും.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്, പി.ജയരാജന് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. സി.പി.എം ഉന്നതനേതാക്കള്‍ കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. കേരള പൊലിസിന് നിഷ്പക്ഷമായ അന്വേഷണം സാധ്യമാകില്ലെന്നും ഹരജിയിലുണ്ട്.
ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചരുന്നു. കുടുംബത്തിന് നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."