മധുവിന്റെ കൊലപാതകം: കുമ്മനം ഉപവാസം തുടങ്ങി
തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സെക്രട്ടേറിയറ്റ് നടയില്‍ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. മധുവിന്റെ മരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും അവസരം ലഭ്യമാക്കാതെ ആദിവാസികളുടെ ശത്രുപക്ഷത്ത് നില്‍ക്കുകയാണ് കേരള നിയമസഭയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തി സ്വന്തം കീശ വീര്‍പ്പിക്കുകയാണ്. ഇത് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ കാലത്ത് പട്ടിക വര്‍ഗ മോര്‍ച്ച ദേശീയ പ്രസിഡന്റ് രാം വിചാര്‍ നേതം എം.പി ഉപവാസം ഉദ്ഘാടനം ചെയ്തു. രാമചന്ദ്ര പാസ്വാന് എം.പി, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ ജാനു, പി.സി തോമസ്, ആര്. പൊന്നപ്പന്, വി.ഗോപകുമാര്‍, എം.മെഹബൂബ്, കെ.കെ.പൊന്നപ്പന്, കുരുവിള മാത്യൂസ്, വി.വി രാജേന്ദ്രന്, എസ്. സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."