HOME
DETAILS

യതീംഖാന രജിസ്‌ട്രേഷന്‍: അടിയന്തര യോഗം ഇന്ന്

  
backup
February 27 2018 | 19:02 PM

%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-2


കോഴിക്കോട്: ജെ.ജെ. ആക്ട് 2015ന് കീഴില്‍ യതീംഖാനകളെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെതിരായി സമസ്ത യതീംഖാന കോ ഓഡിനേഷന്‍ കമ്മിറ്റി സുപ്രിംകോടതിയില്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട അടിയന്തര യോഗം ഇന്ന് കോഴിക്കോട്ട് നടക്കും.
യതീംഖാനകളിലെ കുട്ടികളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സത്യവാങ്മൂലം മാര്‍ച്ച് 20 നകം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമസ്ത യതീംഖാന കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ പ്രമുഖ നിയമജ്ഞരും പങ്കെടുക്കും.
കഴിഞ്ഞ ഫെബ്രുവരി 20ാം തിയതിയിലെ സുപ്രിം കോടതി ഉത്തരവില്‍ യതീംഖാനകള്‍ക്ക് ജെ.ജെ.ആക്ട് 2015 ന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായ പരിഗണന നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജെ.ജെ.ആക്ട് 2015ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത മുഴുവന്‍ യതീംഖാനകളുടെയും ബന്ധപ്പെട്ട ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞിമാന്‍ ഹാജിയും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago