പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ നിന്നും കുടിയിറക്കപ്പെട്ട 155 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് ഒരു ഏക്കര്‍ വീതം ഭൂമി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവര്‍ക്ക് പെരിഞ്ചാംകുട്ടിയില്‍ തന്നെ ഭൂമി നല്‍കും.
വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍- ബിന്ദു ദമ്പതികളുടെ അനാഥരായ കുട്ടികളെ സാമൂഹ്യസുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പെടുത്തും. ഈ പദ്ധതിയില്‍ വരുന്ന കുട്ടികള്‍ക്ക് പഠനത്തിന് നിശ്ചിത തുക സ്റ്റൈപന്റായി ലഭിക്കും. ഈ കുട്ടികള്‍ക്കു വീട് വയ്ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും.
ഇതിനു പുറമെ കുട്ടികളുടെ പേരില്‍ ഓരോ ലക്ഷം രൂപ ബാങ്കില്‍ സ്ഥിരം നിക്ഷേപമിടും. അതിന്റെ പലിശ കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."