ജയില്‍ പരിഷ്‌കരണ നിര്‍ദേശം: മൂന്നാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണം
കൊച്ചി : സുപ്രിംകോടതിയുടെ ജയില്‍ പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ജയില്‍ അധികൃതരും മൂന്നാഴ്ചക്കുള്ളില്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
രാജ്യത്തെ ജയിലുകളില്‍ പരിഷ്‌കരണം നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച കേസിലാണ് ഈ നിര്‍ദേശം.
ജയിലുകളില്‍ തടവുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ നിര്‍ദേശം നല്‍കിയാണ് സുപ്രിംകോടതിയുടെ വിധി. ഈ വിഷയത്തില്‍ ഹൈക്കോടതി പരിഗണിക്കുന്ന ഹരജിയില്‍ ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരും ജയില്‍ അധികൃതരും നല്‍കിയ സ്റ്റേറ്റ്‌മെന്റുകളില്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം കണക്കിലെടുത്താണ് മൂന്നാഴ്ച സമയം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."