HOME
DETAILS
MAL
100 സ്കൂളില്‍ കൂടി സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതി : മുഖ്യമന്ത്രി
backup
February 27 2018 | 19:02 PM
തിരുവനന്തപുരം: 100 സര്‍ക്കാര്‍ സ്കൂളുകളില്‍കൂടി സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. നിലവില്‍ 574 സ്കൂളുകളില്‍ എസ്.പി.സി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിയില്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള 2443.53 ഏക്കറില്‍ 153.7 ഏക്കര്‍ ഭൂമി സംരംഭകര്‍ക്കായി അനുവദിച്ചുനല്കാനുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന് അറിയിച്ചു. കിന്‍ഫ്ര ഏറ്റെടുത്തതിലുള്ള 2753.44 ഏക്കര്‍ ഭൂമിയില്‍ 269.49 എക്കര്‍ ഭൂമി അലോട്ട് ചെയ്യാന്‍ ബാക്കിയുണ്ടെന്നും എ.സി മൊയ്തീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."