HOME
DETAILS
MAL
നീരവ് മോദി 1,300 കോടി രൂപകൂടി തട്ടിയതായി പി.എന്‍.ബി
backup
February 27 2018 | 20:02 PM
മുംബൈ: വജ്രവ്യാപാരി നീരവ് മോദിയുടെ തട്ടിപ്പ് നിലവില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതലാണെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക്. 1300 കോടി രൂപയുടെ കൂടി ക്രമക്കേട് കണ്ടെത്തിയതായി ഇന്നലെ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
11,400 കോടിയിലധികം രൂപയുടെ ക്രമക്കേടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. എന്നാല്‍ തട്ടിപ്പ് ഇതിലും ഒതുങ്ങുന്നതല്ലെന്നാണ് ബാങ്ക് നല്കുന്ന വിവരം.
മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ നല്കിയ കണക്കിലാണ് 1,300 കോടി രൂപയുടെ തട്ടിപ്പുകൂടി നടന്നതായി പി.എന്‍.ബി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."