കിട്ടാക്കടം: ബാങ്കുകള്‍ വിവരം നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കിട്ടാക്കടങ്ങള്‍ സംബന്ധിച്ച് പൊതുമേഖലാ ബാങ്കുകള്‍ വിവരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 50 കോടിക്ക് മുകളിലുള്ള വായ്പകള്‍ സംബന്ധിച്ച് പരിശോധന നടത്താനാണ് കേന്ദ്രം പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടത്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയിലൂടെ തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.
15 ദിവസങ്ങള്‍ക്കകം വായ്പകള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളുടെയും ബ്ലൂപ്രിന്റ് നല്‍കാനും ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വജ്രവ്യാപാരി നീരവ് മോദിയുടെ നേതൃത്വത്തില്‍ 11,400 കോടിയിലധികം രൂപയാണ് പി.എന്‍.ബിയില്‍ നിന്ന് തട്ടിയത്. കൂടാതെ ഇന്നലെ 1300ലധികം കോടി രൂപ കൂടി നഷ്ടമായിട്ടുണ്ടെന്ന് പി.എന്‍.ബി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കിട്ടാക്കടങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
കിട്ടാക്കടങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ധനകാര്യ സെക്രട്ടറി രാജിവ്കുമാര്‍ അറിയിച്ചു. വായ്പാ തട്ടിപ്പ് കണ്ടെത്തിയതോടെ ഓഹരി വിപണിയില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഓഹരിയില്‍ 12 ശതമാനത്തിന്റെ താഴ്ചയുണ്ടായി.
രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാപാരമേഖലയില്‍ ധാര്‍മികതയില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."