HOME
DETAILS
MAL
ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സംവിധാനം: നിര്‍ദേശങ്ങള്‍ക്ക് സമിതി
backup
February 28 2018 | 19:02 PM
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എച്ച്.ഒമാരായി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കിയ സ്റ്റേഷനുകളില്‍ ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിമിതികളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതി രൂപവല്‍ക്കരിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
അഡ്മിനിസ്ട്രേഷന് ഐ.ജി പി.വിജയന് ചെയര്‍മാനായ സമിതിയില്‍ ആംഡ് പൊലിസ് ബറ്റാലിയന് ഡി.ഐ.ജി കെ ഷെഫീന്‍ അഹമ്മദ്, എസ്.പി എന്‍ രാമചന്ദ്രന്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ചീഫ് സെക്യൂരിറ്റി ഓഫിസറും ഡെപ്യൂട്ടി കമ്മിഷണറുമായ വി അജിത് എന്നിവര്‍ അംഗങ്ങളാണ്.
ഈ മാസം 15നകം കമ്മിറ്റി ശുപാര്‍ശകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."