വിദേശ ഇന്ത്യക്കാരിയെ റിസോര്‍ട്ടില്‍ പീഡിപ്പിച്ചതായി പരാതി
പറവൂര്‍: ലണ്ടനില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയും മാളവന സ്റ്റേഷന് കടവ് റോഡിലെ ക്രാങ്കനൂര്‍ ഹിസ്റ്ററി കഫേ എന്ന റിസോര്‍ട്ട് ഉടമയുമായ വിനീത് വിശ്വംഭരനെതിരേ പുത്തന്‍വേലിക്കര പൊലിസ് കേസെടുത്തു. ഒക്ടോബര്‍ 26 നു റിസോര്‍ട്ടില്‍ വച്ചാണു പീഡനം നടന്നതെന്നു പരാതിയില്‍ പറയുന്നു. ജംഷഡ്പൂരില്‍ വിനീതിനൊപ്പം പഠിച്ച സഹപാഠിയാണു പെണ്‍കുട്ടി. ലണ്ടനില്‍ നിന്നു കുടുംബത്തോടൊപ്പം കേരളത്തില്‍ എത്തിയപ്പോള്‍ ഒരു ദിവസം വിനീതിന്റെ റിസോര്‍ട്ടില്‍ താമസിച്ചു. ആ സമയത്താണു പീഡനം നടന്നതെന്നാണു പരാതി. തിരിച്ചുപോയ പെണ്‍കുട്ടി ഇ മെയിലായാണു പൊലിസില്‍ പരാതി നല്‍കിയത്. പൊലിസിന്റെ നിര്‍ദേശപ്രകാരം ഒന്നരമാസത്തിനു ശേഷം പെണ്‍കുട്ടി അങ്കമാലി മജിസ്ട്രേറ്റിനു മുന്നില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. തുടര്‍ന്നു വിനീത് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് വിനീത് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."