HOME
DETAILS
MAL
ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവം: അന്വേഷണം വേണമെന്ന് ചെന്നിത്തല
backup
March 01 2018 | 19:03 PM
തിരുവനന്തപുരം: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി കുടുംബനാഥന്‍ മരണമടയുകയും മൃതദേഹം ആശുപത്രി വാര്‍ഡില്‍ ആറുമണിക്കൂറോളം അനാഥമായി കിടക്കുകയും ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആദിവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെയും അവഗണനകളുടെയും തുടര്‍ച്ചയായേ ഈ സംഭവത്തെ കാണാനാവൂ. ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികള്‍ ചെലവഴിക്കുകയും അതിനെപ്പറ്റി വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള പ്രസംഗമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നതിന് തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."