ധനവകുപ്പ് ഉടക്കി; പുതിയ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കുള്ള അനുമതി മരവിപ്പിച്ചു
തിരുവനന്തപുരം: തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പ് എതിര്‍നിലപാട് എടുത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പുതുതായി അനുവദിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കുള്ള ഭരണാനുമതി മരവിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഭരണാനുമതി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് അധികമായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുന്നല (പുനലൂര്‍ ഡിവിഷന്‍), ഈഴംകുളം (പുനലൂര്‍ ഡിവിഷന്‍), കടമന്‍പാറ (തെന്‍മല ഡിവിഷന്‍), കുംഭവുരുട്ടി (അച്ഛന്‍കോവില്‍ ഡിവിഷന്‍), കക്കായം(കോഴിക്കോട് ഡിവിഷന്‍), പെരുവണ്ണാമൂഴി(കോഴിക്കോട് ഡിവിഷന്‍), പുല്‍പ്പള്ളി (വയനാട് സൗത്ത് ഡിവിഷന്‍), വൈത്തിരി, മുണ്ടക്കൈ, (വയനാട്), നരിക്കടവ് (ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍) എന്നിവിടങ്ങളിലായിരുന്നു പുതുതായി ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിച്ചത്. ഓരോയിടത്തും ഒരു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍, നാല് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവര്‍, ഒരു ശുചീകരണ ജീവനക്കാരന്‍ എന്നിങ്ങനെ തസ്തികകളും വേണ്ടിയിരുന്നു. എന്നാല്‍, പുതിയ തസ്തികകള്‍ അനുവദിക്കാന്‍ ധനവകുപ്പ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."