HOME
DETAILS

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

  
November 02, 2024 | 7:36 AM

Ashwini Kumar murder case  -13 people were acquitted

കണ്ണൂര്‍: പുന്നാട് അശ്വിനി കുമാര്‍ എന്ന ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശിയായ എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.  ഈ മാസം പതിനാലിന് ശിക്ഷ വിധിക്കുന്നതാണ്. വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും പറഞ്ഞു.

ശരിയായ അന്വേഷണം നടക്കാത്താതിനാലാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണുണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു എല്ലാവരും.  ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി വിധി ദൗര്‍ഭാഗ്യകരമെന്നാണ് പറഞ്ഞത്. വൈകിയാണെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബത്തിന് പ്രതീക്ഷിച്ച നീതി കിട്ടിയില്ല.

ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ തന്നെ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയായിപ്പോയി. നീതി കിട്ടുംവരെ അപ്പീലുമായി പോകുമെന്നും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും സമൂഹത്തിന് ശരിയായ സന്ദേശം നല്‍കണമെങ്കില്‍ ഈ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി.

അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ

Kerala
  •  9 days ago
No Image

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

Kerala
  •  9 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  9 days ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  9 days ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  9 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  9 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  9 days ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  9 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  9 days ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  9 days ago