HOME
DETAILS

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

  
November 02, 2024 | 4:42 AM

Munambam Waqf Land Government intervention demand strong

കൊച്ചി: വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാൻ നിയമനടപടികൾ നടക്കവെ സമുദായ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരേ സർക്കാർ ഇടപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു. കോടതിയുടെ പരിഗണനയിലുള്ള ചെറായി പ്രശ്‌നത്തെ വർഗീയവൽകരിക്കാനുള്ള ആസുത്രിത നീക്കമാണ് നടക്കുന്നത്. 

വഖ്ഫ് നിയമത്തെയും സംവിധാനത്തെയും മോശമായി ചിത്രീകരിച്ച് ജനങ്ങളെ ഇളക്കിവിടാനുള്ള വൻകിട കൈയേറ്റക്കാരുടെ ശ്രമവും ചർച്ചയാകുകയാണ്. വ്യാപക പ്രചാരണത്തെ നേരിടുന്നതിനും വഖ്ഫ് വിഷയത്തിൽ വ്യക്തത വരുത്തുന്നതിനും കേരള വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം എറണാകുളത്ത് ചേരും. 
മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിക്കും.

ഇന്ന് വൈകിട്ട് രണ്ടിന് കലൂർ ഫ്രൈഡേ ക്ലബ് ഹാളിൽ വിവിധ മുസ് ലിം സംഘടാന പ്രതിനിധികളും പണ്ഡിതന്മാരും പങ്കെടുക്കുമെന്ന് സമിതി കൺവീനർ മുജീബ് റഹ് മാൻ തച്ചവള്ളത്ത് പറഞ്ഞു. സർക്കാർ ഇടപ്പെടൽ ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

ഇത്തരം ശക്തികളെയും റിസോർട്ട് മാഫിയകളെയും നിലനിർത്താൻ സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്ന് എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീനും ജനറൽ സെക്രട്ടറി എൻജിനീയർ പി മമ്മത് കോയ,  മുസ്‌ലിം ഈക്വാലിറ്റി എംപവർ മൂവ്‌മെന്റ് (മീം) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും പി.ഡി.പിയും ആവശ്യപ്പെട്ടു.

 

ഉടൻ പരിഹരിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

കോഴിക്കോട്: ചെറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായി സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. വർഷങ്ങളായി താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം.

വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാർത്ഥ താൽപര്യക്കാർ പ്രവർത്തിക്കുന്നത് മതസൗഹാർദത്തെ ദോഷകരമായി ബാധിക്കും. ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ച തർക്കം വഖ്ഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താൽപര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്. 

നീണ്ടുപോകുന്ന നടപടികൾ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ നടപടി തുടങ്ങണം. സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്‌ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു. 

പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ.എം.കെ മുനീർ എം.എൽ.എ, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എ.ഐ മജീദ് സ്വലാഹി, എ.അസ്ഗറലി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ, സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ.സജ്ജാദ്, ഇ.പി അഷ്‌റഫ് ബാഖവി, വി.പി അബ്ദുറഹ്‌മാൻ, അഡ്വ. പി.കെ അബൂബക്കർ, കെ.എം മൻസൂർ അഹമ്മദ്, ഫാറൂഖ് കോളജ് പ്രതിനിധികളായ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി പങ്കെടുത്തു. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം: ജനങ്ങളിൽ നിന്നും സമാഹരിച്ച പണത്തിന്റെ കണക്കുകൾ പുറത്തുവിടില്ല; കണക്കുകൾ പാർട്ടിയിൽ മാത്രമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

Kerala
  •  4 minutes ago
No Image

ലക്ഷങ്ങൾ ലാഭിക്കാം: ബെൻസും ബി.എം.ഡബ്ല്യുവും ഇനി കുറഞ്ഞ വിലയിൽ; വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ധാരണ

National
  •  33 minutes ago
No Image

സ്വർണ്ണവില കേട്ട് ഞെട്ടാൻ വരട്ടെ! വില കത്തിക്കയറുമ്പോഴും ദുബൈയിൽ കച്ചവടം പൊടിപൊടിക്കുന്നതിന് പിന്നിലെ കാരണമിത്

uae
  •  41 minutes ago
No Image

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും: ആദ്യഘട്ടത്തില്‍ 178 വീടുകള്‍

Kerala
  •  42 minutes ago
No Image

ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

uae
  •  an hour ago
No Image

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

latest
  •  an hour ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  2 hours ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  2 hours ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  3 hours ago