HOME
DETAILS

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

  
Web Desk
November 02, 2024 | 10:58 AM

Four people were killed in a train accident in Shornur

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് നാല് മരണം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് കേരള എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. തമിഴ്‌നാട് സ്വദേശികളായ ശുചീകരണതൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 

ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. അപകട സമയത്ത് ഇവര്‍ പാലത്തിന് മുകളില്‍ ട്രാക്കില്‍ ശുചീകരണത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ട്രെയിന്‍ വരുമ്പോള്‍ നാലുപേരും പാളത്തിലായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഒരാളുടെ മൃതദേഹം തൊട്ടടുത്തുള്ള ഭാരതപ്പുഴയിലെത്തി. മറ്റുള്ളവരുടേത് പാളത്തിന് സമീപത്തായിരുന്നു. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Four people were killed in a train accident in Shornur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  9 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  9 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  9 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  9 days ago