HOME
DETAILS

ബംഗാളിന് പിന്നാലെ ത്രിപുരയും, തിരിച്ചടിയില്‍ വലഞ്ഞ് സി.പി.എം

  
backup
March 04 2018 | 02:03 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%81


കൊല്‍ക്കത്ത: രാജ്യത്തെ സി.പി.എം സ്വാധീന മേഖലയായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ആദ്യം പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയത് ബംഗാളായിരുന്നു.
ഇവിടത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സി.പി.എം സംസ്ഥാനത്ത് ഭരിച്ചത് 33 വര്‍ഷമായിരുന്നു. ടാറ്റയുടെ കാര്‍ നിര്‍മാണ യൂനിറ്റിന് കൃഷിഭൂമി പിടിച്ചെടുത്തതില്‍ നിന്ന് തുടങ്ങിയ തിരിച്ചടി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അസ്ഥിവാരം ഇളക്കുന്നതായിരുന്നു. ഒരിക്കല്‍പോലും ബംഗാളില്‍ ഒരു തിരിച്ചുവരവിന് ശേഷിയില്ലാത്ത വിധത്തില്‍ തകര്‍ന്നടിഞ്ഞ സി.പി.എം, ഇപ്പോഴിതാ ത്രിപുരയിലും കാലിടറി വീണിരിക്കുന്നു.
ഒരിക്കലും പാര്‍ട്ടിയെ ത്രിപുരക്കാര്‍ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തവണ 60 സീറ്റുകളില്‍ 49ഉം പിടിച്ചെടുത്ത മണിക് സര്‍ക്കാര്‍, ഇത്തവണ കനത്ത തോല്‍വിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അത് കേവലമൊരു തെരഞ്ഞെടുപ്പ് തോല്‍വി മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പതനം കൂടിയാണ് .രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന മണിക് സര്‍ക്കാരിന്റെ ലാളിത്യമോ അഴിമതിവിരുദ്ധ പ്രതിച്ഛായയോ ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് രക്ഷാകവചം തീര്‍ത്തില്ല.
കൂടാതെ പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് നിലപാടുകള്‍ സി.പി.എമ്മിന്റെ അടിത്തറക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്. ത്രിപുരകൂടി തകര്‍ന്നതോടെ സി.പി.എം കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ബി.ജെ.പി അടക്കമുള്ള വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന യെച്ചൂരി ലൈന്‍ ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോടെ പാര്‍ട്ടിയില്‍ ശക്തമായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago