ലൈവ് സംഗീതനിശ; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് ഒന്നര മണിക്കൂറിനുള്ളില്‍
ജിദ്ദ: ഈ മാസം 30ന് സഊദിയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നടക്കുന്ന രാജ്യത്തെ ആദ്യ ലൈവ് സംഗീതനിശയ്ക്കുള്ള 6000 ടിക്കറ്റുകള്‍ ഒന്നര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംഗീതനിശയാണിത്.
പ്രമുഖ ഈജിപ്ത്യന്‍ ഗായകന് തമര് ഹുസ്നി നയിക്കുന്ന സംഗീതനിശയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ എത്തിയവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ നിന്നുള്ള വരുമാനം മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ആറു ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൊന്ന്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് സഊദി പൗരന്മാര് ഓരോ വര്‍ഷവും വിനോദ പരിപാടികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്നത് 2200 കോടി ഡോളറാണ്.
സിനിമ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊന്നലാണ് ഇതിന്റെ ഭാഗമായി സഊദി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."