തേനീച്ച: ഭക്ഷ്യശൃംഖലയിലെ പ്രമാണി
തേനീച്ച ഒരു ഷഡ്പദമാണെന്ന് നമുക്കറിയാം. തേന്‍ ശേഖരിക്കലാണ് ഇവയുടെ പ്രധാനജോലിയെന്നും തേന്‍ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷ്യോല്‍പ്പന്നമാണെന്ന് നമുക്കറിയാം. എന്നാല്‍, ഇവ അതിലും വലിയ റോളാണ് ഭക്ഷ്യശൃംഖലയില്‍ മനുഷ്യനായി ചെയ്യുന്നത്. തേനീച്ചയില്‍ നിന്ന് മാനവരാശിക്ക് ഉപകാരപ്രദമാകുന്നത് സസ്യങ്ങളുടെ പരപരാഗണമാണ്. തേനീച്ചകളുടെ സഹായത്തിലാണ് 80% വിളകളിലും പരാഗണം നടത്തുന്നത്. കാരണം, നമ്മുടെ ഭക്ഷണമായി ഭക്ഷ്യവിളകളായ ചെടികള്‍ക്ക് പരാഗണം അത്യന്താപേക്ഷിതമാണ്. ഈ പരാഗണത്തിന് സഹായിക്കുന്നതാകട്ടെ ഭൂരിഭാഗവും തേനിച്ചകളാണ്. പൂക്കളുള്ള സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന തേനും പൂമ്പൊടിയുമാണ് തേനീച്ചയുടെ ആഹാരം. പൂമ്പൊടിയാല്‍ നിറഞ്ഞ തേന്‍ ഒരു തേനീച്ച ഒരു പൂവില്‍ വന്നിരുന്ന് കൂടിക്കുമ്പോള്‍ തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തില്‍ പൂമ്പൊടി പറ്റിപിടിക്കുന്നു. തേനീച്ച അടുത്ത പൂവ് സന്ദര്‍ശിക്കുമ്പോള്‍ ആ പൂമ്പൊടി അവിടെ ഉപേക്ഷിക്കുന്നു. പരപരാഗണം മാത്രമല്ല തേനീച്ചകള്‍ ചെടികളില്‍ ചെയ്യുന്നത്, മറിച്ച് ചെടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന ചെറുകീടങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷിക്കുന്നതും തേനീച്ച തന്നെ എന്ന് ജര്‍മ്മനിയിലെ ബയോസെന്‍ട്രം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിട്ടുണ്ട്. പൂച്ചെടികള്‍ക്കു ചുറ്റും തേനിനായി പറക്കുന്ന തേനീച്ചയുടെ മുരളന്‍ ശബ്ദം ചെറുകീടങ്ങളെ ചെടികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. എന്നാല്‍, ഇന്ന് വന്യജീവികളുടെയും രോഗങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലം ഇവയ്ക്കും വംശനാശം സംഭവിക്കുന്നു. തേനീച്ചയുടെ ജന്മദേശം പൂര്‍വ്വ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്.
ലോകത്തിലെ ഭക്ഷ്യവിളകളില്‍ ഭൂരിഭാഗവും തേനീച്ചകളും മറ്റ് പരാഗണജീവികളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇന്ന് കീടനാശിനികളുടെ ഉപയോഗം മൂലം ഇവയ്ക്കും വംശനാശം സംഭവിക്കുന്നു. കാട്ടുമൃഗങ്ങളിലും കാട്ടുപൂക്കളിലുമാണ് തേനീച്ചകള്‍ അധികമായും കാണപ്പെടുന്നത്. അവ വേഗത്തില്‍ സഞ്ചരിക്കുന്നു. ഒരോ വര്‍ഷവും ഇവ മറ്റു സ്ഥലങ്ങളില്‍ കൂടിയേറുന്നു. ബ്രിട്ടനിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഇങ്ങനെ 'തേനീച്ചകള്‍ പാറിപാറി ഭക്ഷണം ശേഖരിക്കുമ്പോള്‍ അപകടകരമായ അണുബാധകള്‍ ചെടികളില്‍ പകരുകയും അവ മറ്റു ചെടികളില്‍ വ്യാപിക്കുകയും ചെയ്യുന്നു. തായാസ്‌ക്ക് ബ്രൂഡ് എന്ന വൈറസ് രോഗമാണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ രോഗം. എന്നാല്‍, തേനിച്ചകളിലൂടെ ചെടികളെ ബാധിക്കുന്ന വൈറസുകളെ കുറിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വനപ്രദേശത്ത് നിന്നും പഠനത്തിനായി നാലുതരം തേനിച്ച (ഹോവര്‍ഫിസ്)കളെ ശേഖരിച്ചു. അവയിലെ വൈറസ് സാന്നിധ്യം പരിശോധിച്ചപ്പോള്‍ തേനീച്ചയിലുള്ള അതേ വൈറസുകള്‍ ഉള്ള ചെടികളും ഇവിടങ്ങളില്‍ കണ്ടെത്തി. കൂടുതല്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍ വൈറസ് ബാധയേറ്റ തേനീച്ചകള്‍ ഈ ചെടികളില്‍ പരാഗണം നടത്തിയതായി കണ്ടെത്തി.
തേനിച്ചകളുടെ വിവിധ തരത്തിലുള്ള യാത്രകളിലൂടെയാണ് പരാഗണങ്ങള്‍ നടക്കുന്നത്. അത് പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്കായിരിക്കാം. ചിലപ്പോള്‍ അത് രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കായിരിക്കാം. ഇത്തരം യാത്രകള്‍ വ്യത്യസ്ത ദേശങ്ങളിലേക്കാവുമ്പോള്‍ രോഗവാഹികളായ തേനിച്ചകളാണ് ഇത്തരം ദേശങ്ങളില്‍ എത്തുന്നതെങ്കില്‍ അവിടെയുള്ള ചെടികളെയും ഇവയുടെ പരാഗണം ബാധിക്കും. ഇത് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് എകെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ കാള്‍ വാട്ടണ്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."