തിരൂര്‍ ഫയര്സ്റ്റേഷന് സ്ഥലത്തര്‍ക്കം: പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ ഇന്നെത്തും
തിരൂര്‍: ഫയര്‍ഫോഴ്സ് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച വകുപ്പ് തര്‍ക്കം നിലനില്‍ക്കെ ജില്ലാ കലക്ടര്‍ അമിത് മീണ സ്ഥലം ഇന്ന് സന്ദര്‍ശിക്കും.
തിരൂര്‍ റെയില്‍വെ സ്റ്റേഷന് തെക്കുഭാഗത്ത് ഫയര്സ്റ്റേഷന് നിലനില്‍ക്കുന്ന പ്രദേശത്തെ 74 സെന്റ് സ്ഥലത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കണമെന്ന് ആവശ്യവുമായി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നേരത്തെ തന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ 28 സെന്റ് സ്ഥലം വയോജന കേന്ദ്രവും പാര്‍ക്കും സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ നഗരസഭ സര്‍ക്കാരിലേക്ക് കത്ത് നല്കിയ സാഹചര്യത്തിലും പ്രദേശത്തെ ഏതാനും കുടുംബങ്ങള്‍ ഫയര്സ്റ്റേഷന് മുന്നിലൂടെ പൊതുവഴിയുണ്ടെന്ന് അവകാശപ്പെട്ട് നിയമ നടപടികള്‍ സ്വീകരിച്ച പശ്ചാത്തലത്തിലുമാണ് നിജസ്ഥിതി നേരിട്ടറിയാന്‍ കലക്ടറെത്തുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി കലക്ടര്‍ ഫയര്സ്റ്റേഷന് ഓഫിസര്‍, നഗരസഭാ സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."