കോട്ടക്കല്‍ നഗരസഭ മൈലാടിയില്‍ ശ്മശാനത്തിന് സ്ഥലം അനുവദിക്കും
കോട്ടക്കല്‍: നഗരസഭയുടെ കൈവശമുള്ള മൈലാടിയിലെ ഭൂമിയില്‍ ശ്മശാനങ്ങള്‍ക്ക് സ്ഥലം അനുവദിക്കുവാന്‍ തീരുമാനിച്ചു. പത്ത് സെന്റ് എസ്.സി വിഭാഗത്തിനും പത്ത് സെന്റ് സ്ഥലം പൊതുശ്മശാനത്തിനും നല്കുവാന് ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കോട്ടക്കല്‍ നഗരത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ബൈപ്പാസ് റോഡിലെ പത്ത് സെന്റ് സ്ഥലം വൈദ്യുതി വകുപ്പിന് വിട്ട് നല്‍കും. നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. നഗരസഭയിലെ 25-ാം വാര്‍ഡില്‍ സ്ഥാപിക്കുന്ന റെഡിമിക്സിന് അനുമതി നല്‍കാനുള്ള സെക്രട്ടറിയുടെ തീരുമാനത്തില്‍ അര്‍ഷിത റസാഖും കോയാപ്പുവും വിയോജനകുറിപ്പ് രേഖപ്പെടുത്തി.
ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പെഴ്സണ്‍ യു.എ ബുശ്റ ഷെബീര്‍, സ്ഥിര സമിതി അധ്യക്ഷന്മാരായ പി.ഉസ്മാന്‍കുട്ടി, സാജിദ് മങ്ങാട്ടില്‍, ടി.വി സുലൈഖാബി, അലവി തൈക്കാട്ട്, പി.പി ആയിശാ ഉമ്മര്‍, കൗണ്‍സിലര്‍മാരായ അബ്ദു മങ്ങാടന്‍, സുലൈമാന്‍ പാറമ്മല്‍, ടി നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."