HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ സി.പി.എം തീരുമാനിക്കണം: കെ.പി.എ മജീദ്
backup
March 05 2018 | 21:03 PM
തൃശൂര്‍: കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ സി.പി.എമ്മും പിണറായി വിജയനും തീരുമാനിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
യു.ഡി. എഫ് തൃശൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏതു രാഷ്ട്രീയ കൊലപാതകം നടന്നാലും ഒരുഭാഗത്തു സി.പി.എം ആകും. ശുഹൈബിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണത്തെ എന്തിനാണു പിണറായി സര്‍ക്കാര്‍ ഭയക്കുന്നതെന്നു എല്ലാവര്‍ക്കുമറിയാമെന്നും മജീദ് പറഞ്ഞു.
ജോസ് കാട്ടൂക്കാരന്‍ അധ്യക്ഷനായി. ടി.വി ചന്ദ്രമോഹന്, ഐ.പി പോള്‍, രാജന് പല്ലന്, എം.എ റഷീദ്, പി.എ ഷാഹുല്‍ ഹമീദ്, ആര്.കെ മുഹമ്മദ്, സുല്‍ത്താന്‍ ബാബു, സക്കരിയ്യ പള്ളത്തേടത്ത്, ബഷീര്‍ കൂര്‍ക്കഞ്ചേരി, കെ.എം റസാഖ്, കെ.എ അന്‍വര്‍, കെ.എ നവാബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."