എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സി.ബി.ഐ അന്വേഷിക്കും
ന്യൂഡല്‍ഹി: സ്റ്റാഫ് സെലകഷന്‍ കമ്മിഷന്റെ (എസ്.എസ്.സി) ചോദ്യക്കടലാസ് ചോര്‍ന്ന സംഭവം സി.ബി.ഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യക്കടലാസ് ചോര്ച്ചസി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആറുദിവസമായി ഡല്‍ഹിയിലെ എസ്.എസ്.സി ആസ്ഥാനത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ആരോപണം സി.ബി.ഐ അന്വേഷിക്കുമെന്ന്കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും അറിയിച്ചു.
എന്നാല്‍, അന്വേഷണം ഔദ്യോഗികമായി സി.ബി.ഐ ഏറ്റെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പരീക്ഷയില്‍ നടന്നത് വ്യാപക തട്ടിപ്പാണ്. വിഷയം ഇന്നലെ ശശി തരൂരും ബിഹാറില്‍ നിന്നുള്ള പപ്പു യാദവും പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ എസ്.എസ്.സി ചെയര്മാന് ആഷിം ഖുരാനക്ക് നിവേദനം നല്‍കിയിരുന്നു. ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹരജി സുപ്രിം കോടതി ഈ മാസം 12നു പരിഗണിക്കും. സമരത്തിനു പൊതുജനപിന്തുണ വര്‍ധിച്ചുവരുന്നതിനിടെയാണ് അന്വേഷണം സി.ബി.ഐക്കു വിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
എസ്.എസ്.സിയുടെ ഡല്‍ഹി സെന്ററിനു കീഴില്‍ കഴിഞ്ഞമാസം 17ന് നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ആണ് ചോര്‍ന്നത്. രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷാ കേന്ദ്രത്തിന്റെ ശുചിമുറിയിന് നിന്ന് ഉത്തരങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."