ബ്ലാസ്റ്റേഴ്സില്‍ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിന്ന് പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സിനെ ഉപേക്ഷിച്ച് താരങ്ങള്‍ കൂടൊഴിയുന്നു. മുഖ്യ പരിശീലകന് ഡേവിഡ് ജെയിംസിനെ ഇന്‍സ്റ്റഗ്രാമിലൂടെ വിമര്‍ശിച്ച് സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്. മധ്യനിര താരങ്ങളായ ജാക്കിചന്ദ് സിങും മിലന് സിങുമാണ് പടിയിറങ്ങിയത്. ജാക്കി ചന്ദ് എഫ്.സി ഗോവയിലേക്കും മിലന് സിങ് മുംബൈ എഫ്.സിയിലേക്കുമാണ് കൂടുമാറുന്നത്. ജാക്കി ചന്ദ് 1.9 കോടി രൂപയ്ക്ക് രണ്ട് വര്‍ഷത്തേക്ക് എഫ്.സി ഗോവയുമായി കരാര്‍ ഒപ്പിട്ടു. മിലന് സിങ് മുംബൈയുമായി കരാറില്‍ എത്തിയെങ്കിലും തുക എത്രയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് വിവരം.
സൂപ്പര്‍ കപ്പിന് ശേഷമാകും താരങ്ങളുടെ കൂടുമാറ്റം ഉണ്ടാകുക. അഞ്ചാം പതിപ്പ് മുതല്‍ മറ്റ് ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടുന്ന തരത്തിലാണ് താരങ്ങള്‍ കൂടുമാറ്റത്തിന് ശ്രമിക്കുന്നത്. മുഖ്യ പരിശീലകന് ഡേവിഡ് ജെയിംസിന്റെ കരാര്‍ 2021 വരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടുന്നത്.
റെനെ മ്യൂളന്‍സ്റ്റീനിന്റെ പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തിയതിന് പിന്നാലെ ഹോളണ്ട് താരം മാര്‍ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സില്‍ നിന്ന് എഫ്.സി ഗോവയിലേക്ക് പോയിരുന്നു. ഡേവിഡ് ജെയിംസിനെ വിമര്‍ശിച്ചു നാട്ടിലേക്ക് മടങ്ങിയ ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പിന് ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടാന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.
മറ്റൊരു സൂപ്പര്‍ താരം വെസ് ബ്രൗണും ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് സൂചന. റെനെ മ്യൂളന്സ്റ്റീന് ബ്ലാസ്റ്റേഴ്സില്‍ എത്തിച്ച താരങ്ങളെല്ലാം ടീം വിടാനുള്ള തയ്യാറെടുപ്പിലാണ്. സൂപ്പര്‍ കപ്പ് കഴിയുന്നതുവരെ താരങ്ങളെ ബ്ലാസ്റ്റേഴ്സില്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."