അഴിയൂര്‍ ബൈപാസ് സ്ഥലമെടുപ്പ്; വില്ലേജ് ഓഫിസ് മാര്‍ച്ച് നാളെ
വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി -മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാമമാത്ര തുക നല്കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പ് നടപടികള്‍ക്കെതിരെ നാളെ രാവിലെ 10ന് അഴിയൂര്‍ വില്ലേജ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും, ധര്‍ണയും നടത്താന്‍ കര്‍മ്മസമിതി അഴിയൂര്‍ ബൈപാസ് പ്രവര്‍ത്തക കണ്വന്ഷന് തീരുമാനിച്ചു. കുടിയൊഴിപ്പിക്കുന്നവര്ക്കൊപ്പം ജനപ്രതിനിധികള്‍, സര്‍വകക്ഷി പ്രതിനിധികള്‍ പങ്കെടുക്കും. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
മാര്‍ച്ചിന്റെ ഭാഗമായുള്ള പ്രകടനം രാവിലെ 9.30 ന് അഴിയൂര്‍ ചുങ്കത്ത് നിന്ന് ആരംഭിക്കും. യോഗത്തില്‍ ആയിഷ ഉമ്മര്‍ അധ്യക്ഷയായി. ഉമ്മര്‍ പറമ്പത്ത്, രാജേഷ് അഴിയൂര്‍, പ്രദീപ് ചോമ്പാല, കെ.പി ഫര്‍സല്‍, എം. റാസിഖ്, ഷുഹൈബ് അഴിയൂര്‍, കെ.പി ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."