കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പ്: ദലൈലൈമയുടെ പരിപാടി മാറ്റി
ന്യൂഡല്‍ഹി: ടിബറ്റില്‍ നിന്ന് ദലൈലാമ പലായനം ചെയ്തതിന്റെ 60 ാം വര്‍ഷത്തില്‍ 'താങ്ക്യു ഇന്ത്യ' എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ച ചടങ്ങ് കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പ് മൂലം ധര്‍മശാലയിലേക്ക് മാറ്റി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ കത്ത് നല്കി മൂന്നാം ദിവസമാണ് പരിപാടി മാറ്റിയത്.
ചടങ്ങ് ഡല്‍ഹിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മാറ്റിയ വിവരം ദലൈലാമയുടെ പ്രതിനിധിയും സ്ഥിരീകരിച്ചു. ഏപ്രില്‍ ഒന്നിന് പകരം മാര്‍ച്ച് 31 ന് ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ നേരിടുന്ന സമ്മര്‍ദം തങ്ങള്‍ക്ക് മനസിലാകുമെന്ന് ടിബറ്റന്‍ നേതാക്കള്‍ പറഞ്ഞു. ചടങ്ങ് ഡല്‍ഹിയില്‍ നടന്നാല്‍ ചൈന ബന്ധത്തില്‍ അസ്വസ്ഥത ഉണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ചൈനയെ പിണക്കാതിരിക്കാനാണ് ദലൈലാമയുടെ ചടങ്ങിന് പോകരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന് ചൈന കരുതുന്നു. ചൈനീസ് ഭരണകൂടം ടിബറ്റന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."