കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനം നാളെ മുതല്‍
കോഴിക്കോട്: കേരളാ ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന് സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ കോഴിക്കോട്ട് നടക്കും. നാളെ വൈകിട്ട് മൂന്നിന് പ്രസ്ക്ലബ് ഹാളില്‍ 'തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ വനിതാ കൂട്ടായ്മ നടക്കും. മറ്റന്നാള്‍ വൈകിട്ട് അഞ്ചിന് കെ.പി കേശവമേനോന് ഹാളില്‍ 'മാധ്യമരംഗത്തെ വെല്ലുവിളിയും തൊഴില്‍ സുരക്ഷയും' എന്ന സെമിനാര്‍ എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. പത്തിനു വൈകിട്ട് അഞ്ചിന് എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ ട്രേഡ് യൂനിയന്‍ സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. 11നു പൊതുസമ്മേളനം വൈ.എം.സി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രതിനിധി സമ്മേളനം നടക്കും. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ മൂലധന ശക്തികള്‍ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണു സമ്മേളനം നടക്കുന്നതെന്നു ഭാരവാഹികളായ ഗോപന് നമ്പാട്ട്, വി.എ മജീദ്, പി. സുധാകരന്, എം. അഷ്റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."