അരീക്കോട് പഞ്ചായത്ത് അധികൃതര്‍ കലക്ടറെ കണ്ടു
അരീക്കോട്: ചാലിയാറിലെ ജല മലിനീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കുടിവെള്ളത്തെപോലും ബാധിച്ച സാഹചര്യത്തില്‍ ജില്ലാഭരണ കൂടം അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നിവേദനം നല്കി.
അംഗങ്ങളായ വി.പി സുഹൈര്‍, ഉമ്മര്‍ വെള്ളേരി, എ.എം ഷാഫി, എം.പി സിദ്ദീഖ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹുസൈന്, മാസ് പ്രതിനിധികളായ അബ്ദുല്‍ ഖയ്യൂം ലാല, ഷബീര്‍ പട്ടാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം കൈമാറിയത്.
സി.ഡബ്ലിയു.ആര്.ഡി.എം നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അടിയന്തര നടപടി കൈകൊള്ളാമെന്നും മലിനീകരണതോത് കുറക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം ഇന്ന് കലക്ട്രേറ്റില്‍ ചേരുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
ഡി.എം.ഒ കെ. സക്കീന, അസി.കലക്ടര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."