കോണ്‍ഗ്രസിനെ വിമര്‍ശിച്ച് റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്്
കണ്ണൂര്‍: ശുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിനിടെ പാട്ടും നൃത്തവും അരങ്ങേറിയതിനെ വിമര്‍ശിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'കേന്ദ്രത്തിനും കേരളത്തിനും എതിരേ നിങ്ങള്‍ സമരം ചെയ്‌തോ? അവിടെ ശുഹൈബിന്റെ ഫോട്ടോ വച്ച് തുള്ളിചാടുമ്പോള്‍ ഞങ്ങളുടെ ഒക്കെ ചങ്കാണ് പിടയുന്നത്. നമ്മുടെ ഒക്കെ കൂടപിറപ്പാണ് അവന്‍' എന്നാണ് റിജില്‍ മാക്കുറ്റി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. ഇതില്‍ ഏറെയും രാപ്പകല്‍ സമരവേദിയില്‍ വച്ചുണ്ടായ പാട്ടിനേയും കൂത്തിനേയും വിമര്‍ശിക്കുന്നതാണ്.
ഇരവിപുരത്തെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരമാണ് വിവാദമായത്. സമരപ്പന്തലില്‍ രാത്രിയിലുണ്ടായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഉച്ചത്തില്‍ പാട്ട് വച്ച് നൃത്തം ചെയ്തത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തയതില്‍ പ്രതിഷേധിച്ച് നടത്തിയ രാപ്പകല്‍ സമരപന്തലില്‍ ആട്ടവും പാട്ടുമായി ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരന്‍ ഒന്‍പത് ദിവസം നിരാഹാരം കിടന്നതിനു ശേഷമായിരുന്നു യു.ഡി.എഫ് സംസ്ഥാന വ്യാപകമായി മാര്‍ച്ച് രണ്ടിന് രാവിലെ മുതല്‍ 140 മണ്ഡലങ്ങളിലും രാപ്പകല്‍ സമരം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."