കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം: അഹ്മദ് ദേവര്‍കോവില്‍
കാസര്‍കോട്: ഇന്ത്യയില്‍ നിര്‍മാണമേഖല സ്തംഭിക്കുകയും തൊഴിലാളികള്‍ പട്ടിണി കിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്ന് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ലേബര്‍ യൂനിയന്‍ (എന്‍.എല്‍.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് സി.എം.എ ജലീല്‍ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് എ.പി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.എസ് ഫക്രുദ്ദീന്‍, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, ഐ.എന്‍.എല്‍ അജിത്കുമാര്‍ ആസാദ്, സെക്രട്ടറി സുബൈര്‍ പടുപ്പ്, റഹിം ബെണ്ടിച്ചാല്‍, മുസ്തഫ തോരവളപ്പ്, മൊയ്തീന് ഹാജി ചാല, കെ.കെ അബ്ബാസ്, അബ്ദുറഹ്മാന് തുരുത്തി, ഹൈദര്‍ കുളങ്കര, അബ്ദുറഹ്മാന് കളനാട്, ഖലീല്‍ പുഞ്ചാവി, ടി.എ ഇബ്രാഹിം ചാല, ഹനീഫ് കടപ്പുറം, ബഷീര്‍ പാക്യാര എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."