ടി.പി വധം ആസൂത്രണം ചെയ്തത് പിണറായിയും പി. ജയരാജനും: കെ.കെ രമ
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധം ആസൂത്രണം ചെയ്തത് പിണറായിയും പി. ജയരാജനുമാണെന്ന് കെ.കെ രമ. ഒഞ്ചിയത്ത് ആര്.എം.പി പ്രവര്‍ത്തകര്‍ക്കെതിരേ സി.പി.എം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ തുടങ്ങിയ ദ്വിദിന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി വിട്ടപ്പോള്‍ പിണറായിയും ജയരാജനുമാണ് ടി.പിയുമായി ചര്‍ച്ച നടത്തിയത്. പി.കെ കുഞ്ഞനന്തന്, പി. മോഹനന്, എ.എന്‍ ഷംസീര്‍ തുടങ്ങിയവരൊക്കെ ഇതിനായി നിയോഗിച്ചവരാണ്. കിര്‍മാണി മനോജും ഷംസീറും തമ്മില്‍ സംസാരിച്ചതിന്റെ രേഖകളുണ്ട്. കേസില്‍ ശിക്ഷിച്ച കുഞ്ഞനന്തന് കഴിഞ്ഞ 11 മാസത്തില്‍ 211 ദിവസം ജയിലിന് പുറത്തായിരുന്നു. സി.പി.എമ്മിന്റെ കൊലയാളികള്‍ക്ക് പരോള്‍ നല്‍കുന്നതിന് ഒരു മാനദണ്ഡവും ബാധകമല്ലെന്നും അവര്‍ പറഞ്ഞു. ആര്.എം.പി ദേശീയ ജന.സെക്രട്ടറി ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ അനുഭവത്തില്‍നിന്ന് എതിര് ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്ന രീതി സി.പി.എം തിരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.പി പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."