ടി.ഡി.പി-ബി.ജെ.പി ഭിന്നത; കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു
ന്യൂഡല്‍ഹി: ടി.ഡി.പി-ബി.ജെ.പി പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജുവും, വൈ.എസ് ചൗധരിയുമാണ് രാജിവച്ച കേന്ദ്രമന്ത്രിമാര്‍. രാജിക്കത്ത് ഇവര്‍ പ്രധാനമന്ത്രിക്ക് കൈമാറി. അശോക് ഗജപതി രാജു സിവില്‍ ഏവിയേഷന്‍ മന്ത്രിയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മന്ത്രിയായിരുന്നു വൈ.എസ് ചൗധരിയും.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ ഇന്ന് പിന്‍വലിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അറിയിച്ചിരുന്നു. ഇതിന്‍പ്രകാരം ഇന്ന് രാവിലെ ബി.ജെ.പി സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ രണ്ടു മന്ത്രിമാരെകൊണ്ട് രാജിവയ്പ്പിച്ചിരുന്നു. കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്.
[caption id="attachment_496709" align="alignnone" width="513"] രാജിവച്ച ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരിയും അശോക് ഗജപതി രാജുവും[/caption]
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കുന്നതെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നത് രാഷ്ട്രീയ അവസരവാദമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."