സഊദിയില്‍ അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത് 8874 പേരെ
റിയാദ്: അഴിമതിക്കേസുകളില്‍ കഴിഞ്ഞ വര്‍ഷം സഊദിയില്‍ പിടികൂടി ജയിലിലടച്ചത് 8874 അഴിമതിക്കാരെ. അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെമെന്റാണ് കണക്കുകള്‍ പുറത്തുവിട്ടത്. അഴിമതിക്കേസില്‍ പിടിയിലായവരില്‍ 6374 പേര്‍ സഊദി പൗരന്മാരും 2437 പേര്‍ വിദേശികളുമാണ്. അഴിമതിക്കേസില്‍ അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തിലേറെ പേരെ അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെമെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗവണ്‍മെന്റ് ജീവനക്കാരില്‍ നിന്നും കഴിഞ്ഞ വര്‍ഷം 6093 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 21,678 പരാതികള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കിട്ടിയിട്ടുണ്ട്. കൈക്കൂലി, അഴിമതി എന്നീ കേസില്‍ കഴിഞ്ഞ വര്‍ഷം 5185 കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 2014ല്‍ 1808 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3968 ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രതികളുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, ലോക സമ്പന്നര്‍ തുടങ്ങി നിരവധി പ്രമുഖരും തടവിലായിരുന്നു. ഇതോടെയാണ് സഊദിയിലെ അഴിമതിക്കെതിരേയുള്ള നടപടികളെ കുറിച്ച് ലോകമറിയുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും കൈക്കൂലി അടക്കം ആവശ്യപ്പെടുന്ന അഴിമതി പരാതികളെ കുറിച്ച് 980 എന്ന നമ്പറില്‍ സ്വദേശികളും വിദേശികളും അറിയിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."