മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന മാമിയുടെ കുടുംബത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. കേസ് ഇപ്പോള്‍ സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുകയാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
2023 ഓഗസ്റ്റ് 22നാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു.
പിന്നീട് ഇദ്ദേഹം എവിടെയെന്ന് പൊലിസിന് കണ്ടെത്താനായിട്ടില്ല. പൊലിസിലെ ക്രിമിനല്‍ ബന്ധമുള്ള ഒരു സംഘം മാമി തിരോധാനക്കേസ് അട്ടിമറിച്ചതാണെന്നും, ഈ കേസില്‍ ഇനിയൊന്നും തെളിയിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. പ്രത്യേക സംഘമാണ് നിലവില്‍ മാമി തിരോധാനക്കേസ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് നേരിട്ട് അയക്കണമെന്ന് പൊലിസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
The High Court has dismissed a plea seeking CBI investigation into the Mami abduction case, sparking concerns over the handling of the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."