ഹാദിയ കേസ് ഇതുവരെ...
2010 ആഗസ്ത്: സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ അഖില പ്രവേശനം നേടുന്നു.
2011-12: സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ അഖില ഇസ്‌ലാമിനെ കുറിച്ചു പഠിക്കുന്നു.
2015 സപ്തംബര്‍ 10: അഖില ഇസ്‌ലാംമതം സ്വീകരിച്ച് ഹാദിയ എന്ന പേരുസ്വീകരിക്കുന്നു. മതംമാറ്റം രഹസ്യമായി വയ്ക്കുന്നു
2015 നവംബര്‍-ഡിസംബര്‍: മതംമാറ്റം ഹാദിയയുടെ വീട്ടുകാരും അറിയുന്നു. വീട്ടില്‍ പ്രശ്‌നമാവുന്നു.
2016 ജനുവരി 1, 2: മതംമാറ്റം പ്രശ്‌നമായതോടെ ഹാദിയ വീടുവിട്ടിറങ്ങുന്നു. തുടര്‍ മതപഠനത്തിനും മതംമാറ്റ സര്‍ട്ടിഫിക്കറ്റിനും സുഹൃത്തിന്റെ പിതാവ് മുഖേന ശ്രമിക്കുന്നു.
ജനുവരി 8: സുഹൃത്തിന്റെ പിതാവിനെതിരേ ഹാദിയയുടെ അച്ഛന്‍ പൊലിസില്‍ പരാതിനല്‍കുന്നു.
ജനുവരി 11: ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റംചുമത്തി സുഹൃത്തിന്റെ പിതാവിനെ കേരള പൊലിസ് അറസ്റ്റ് ചെയ്തു.
ജനുവരി 12: മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അശോകന്‍ ഹൈക്കോടതിയില്‍.
ജനുവരി 21-മാര്‍ച്ച് 21: ഹാദിയ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍.
ആഗസ്ത് 22: ഹാദിയ ഹൈക്കോടതിയില്‍. ഹാദിയ വീട്ടില്‍ പോവാന്‍ വിസമ്മതിച്ചു. കോടതി അവരോട് കോളജിലേക്കു പോവാന്‍ നിര്‍ദേശിച്ചു.
ആഗസ്ത് 26: സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് വ്യക്തമാക്കി ഹാദിയ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഡിസംബര്‍ 19: ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം.
ഡിസംബര്‍ 21: ഷെഫിന്‍ ജഹാനൊപ്പം ഹാദിയ ഹൈക്കോടതിയില്‍. ഷെഫിനൊപ്പം പോവരുതെന്നും കോളജിലേക്കു പോവണമെന്നും ഹൈക്കോടതി ഉത്തരവ്.
2017 മെയ് 24: ഹാദിയയും ഷെഫിന്‍ജഹാനും തമ്മിലുള്ള വിവാഹം കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ആഗസ്ത് 4: ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ഷെഫിന്‍ജഹാന്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി കേരളാ സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും നിലപാട് തേടി.
ആഗസ്ത് 10: വിവാഹത്തെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് എന്‍.ഐ.എ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. എന്‍.ഐ.എയോട് സഹകരിക്കാന്‍ കേരളാ പൊലിസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
ആഗസ്ത് 16: സംഭവത്തിനു പിന്നിലെ മതപരിവര്‍ത്തനത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് സുപ്രിംകോടതി നിര്‍ദേശം
സെപ്തംബര്‍ 20: എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം റദ്ദാക്കണമെന്ന് ഷെഫിന്‍ജഹാന്‍ സുപ്രിംകോടതിയില്‍
ഒക്ടോബര്‍ 3: ഹേബിയസ് കോര്‍പസ് ഹരജിയില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രിംകോടതി.
ഒക്ടോബര്‍ 7: എന്‍.ഐഎ അന്വേഷണത്തെ കേരളം സുപ്രിംകോടതിയില്‍ എതിര്‍ത്തു.
ഒക്ടോബര്‍ 30: നവംബര്‍ 27ന് ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ അച്ഛന്‍ അശോകനോട് കോടതിയുടെ ഉത്തരവ്
നവംബര്‍ 21: ഹാദിയയെ അടച്ചകോടതിമുറിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് സുപ്രിംകോടതിയില്‍ അശോകന്‍.
നവംബര്‍ 22: തുറന്ന കോടതിയില്‍ തന്നെ ഹാദിയയെ ഹാജരാക്കാന്‍ അശോകന് നിര്‍ദേശം
നവംബര്‍ 23: അന്വേഷണം സംബന്ധിച്ച എന്‍.ഐ.എയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍.
നവംബര്‍ 27: ഹാദിയ സുപ്രിംകോടതിയില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റവും വിവാഹവുമെന്ന ഹാദിയയുടെ വാദം അംഗീകരിച്ച് അവരെ സേലത്തെ കോളജില്‍ തുടര്‍പഠനത്തിനു വിടുന്നു.
2018 ജനുവരി 23: ഹാദിയയുടെ വിവാഹത്തെ കുറിച്ച് എന്‍.ഐ.എക്ക് അന്വേഷിക്കാനാവില്ലെന്നു സുപ്രിംകോടതി
ഫെബ്രുവരി 20: താനിപ്പോഴും മുസ്‌ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയ സുപ്രിംകോടതിയില്‍ അധികസത്യവാങ്മൂലം നല്‍കി.
ഫെബ്രുവരി 22: കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിന്റെ നിയമസാധുത മാത്രമേ നോക്കൂവെന്ന് സുപ്രിംകോടതി.
മാര്‍ച്ച് 7: ഹാദിയയെ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം അശോകന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു
മാര്‍ച്ച് 8: ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം സുപ്രിംകോടതി ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."