ഗൗരി ലങ്കേഷ് വധം: ആറു മാസത്തിനു ശേഷം കേസില്‍ ആദ്യ അറസ്റ്റ്
ബംഗളൂരു: കന്നഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ ആദ്യ അറസ്റ്റ്. ഹിന്ദു യുവസേനാ സ്ഥാപകനായ കെ.ടി നവീന്‍ കുമാറാണ് അറസ്റ്റിലായത്. സംഭവം നടന്ന് ആറു മാസത്തിനു ശേഷമാണ് ഈ അറസ്റ്റ്.
നിയമവിരുദ്ധമായി ബുള്ളറ്റ് കൈവശം വച്ചതിന് ഫെബ്രുവരിന് 18ന് തന്നെ ഇയാള്‍ ബംഗളൂരു പൊലിസിന്റെ പിടിയിലായിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോള്‍, ഗൗരി ലങ്കേഷ് വധത്തില്‍ ബന്ധമുണ്ടെന്ന കാര്യം വെളിപ്പെട്ടുകയായിരുന്നു. ഇതോടെ, ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കോടതിയില്‍ എത്തുകയായിരുന്നു.
ഈമാസം മൂന്നിന് ഇയാളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇന്നാണ് നവീനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ യുക്തിവാദികളായ നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയതില്‍ പങ്കുള്ള ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പൊലിസ് കണ്ടെത്തി. 2017 സെപ്തംബര്‍ അഞ്ചിനാണ് ലങ്കേഷ് പത്രികയുടെ എഡിറ്ററും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."