കഴക്കൂട്ടത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; ഒരാള്‍ക്കു ഗുരുതര പരുക്ക്
കഠിനംകുളം: ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.
നിരവധി കേസുകളിലെ പ്രതിയും ഗുണ്ടയുമായ തുമ്പ കനാല്‍ പുറംപോക്കില്‍ ഷിജു (26)വിനാണ് പരുക്കേറ്റത്. ഇയാളെ ഇരുകൈപത്തികളും അറ്റുപോയ നിലയില്‍ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയ്യാളുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇയാളെ ആശുപത്രിയിലെത്തിച്ച നാലംഗ സംഘം പൊലിസ് എത്തിയതോടെ ആശുപത്രിയില്‍ നിന്നു മുങ്ങി.
ഇന്നലെ വൈകിട്ട് 6.30 ഓടെ മേനംകുളം തുമ്പ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന് കിഴക്കു വശം പാര്‍വ്വതീ പുത്തനാറിനോട് ചേര്‍ന്നുള്ള ആള്‍ വാസമില്ലാത്ത കുറ്റക്കാട്ടിലാണ് സംഭവം. നാടന്‍ ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ആറംഗ സംഘത്തിലെ
ഷിജുവിന്റെ കൈയിലിരുന്ന ബോംബാണ് പൊട്ടിയത്. ഉഗ്രശബ്ദവും പുക ഉയരുന്നതും വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കുറ്റിക്കാട്ടില്‍ നിന്നും രക്തത്തില്‍ കുളിച്ച ഷിജുവിനെയും കൊണ്ടു അഞ്ചംഗ സംഘം ഓട്ടോയില്‍ കയറിപോകുന്നത് കണ്ട നാട്ടുകാരാണ് കഴക്കൂട്ടം പൊലിസില്‍ വിവരമറിയിച്ചത്.പൊലിസെത്തി നടത്തിയ പരിശോധനയിലാണ് ബോംബ് പൊട്ടിയതാണെന്നു കണ്ടെത്തിയത്. ഇവിടെ നിന്നും ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ടു്. സ്‌ഫോടനം നടന്ന സ്ഥലത്തെ മരങ്ങള്‍ പൂര്‍ണമായും നശിച്ചു. രാത്രി വൈകിയതിനാള്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലിസിന് കഴിഞ്ഞില്ല. കമ്മിഷണര്‍ ശിവവിക്രം ഉള്‍പ്പടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവസ്ഥലം കനത്ത പൊലിസ് വലയത്തിലാണ്. കൂടുതല്‍ പരിശോധനകള്‍ ഇന്നു നടക്കും.
ഷിജുവിനൊപ്പമുണ്ടായിരുന്നവര്‍ക്കും അപകടം പറ്റിയേക്കാമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.ഇയാള്‍ക്കെതിരേ വധശ്രമം , ബോംബേറ് ഉള്‍പ്പെടെ അഞ്ചു കേസുകള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ നിലവിലുണ്ട്. ഇയാള്‍ സി.ഐ.ടി യുവിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."