HOME
DETAILS
MAL
പൂനെ കോച്ചിന് സസ്പെന്ഷന്
backup
March 09 2018 | 22:03 PM
മുംബൈ: എഫ്.സി പൂനെ സിറ്റി പരിശീലകന് റാങ്കോ പൊപോവിചിന് വീണ്ടും സസ്പെന്ഷന്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് കോച്ചിനെതിരേ നടപടിയെടുത്തത്. റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയും ഐ.എസ്.എല്‍ ഒഫിഷ്യല്സിനെതിരേയും പരസ്യമായി പ്രതികരിച്ചതിനാണ് പൊപോവിചിന് സസ്പെന്ഷന് ലഭിച്ചത്. ഇത് മൂന്നാം തവണയാണ് പൂനെ കോച്ച് നടപടി നേരിടുന്നത്. വിഷയത്തില്‍ പൊപോവിചിന്റെ ഭാഗം ഈ മാസം 16ന് മാത്രമേ കേള്ക്കു എന്നതിനാല്‍ ബംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എല്‍ രണ്ടാം പാദ സെമി പൂനെ കോച്ചിന് ഗാലറിയില്‍ ഇരുന്ന് കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."